2024 കടന്ന് പോകാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങൾ സമ്മാനിച്ചാണ് ഈ വർഷം കടന്ന് പോകുന്നത്. ഇന്ത്യയുടെ പല യുവതാരങ്ങളും ശ്രദ്ധേയ പ്രകടനത്തോടെ കൈയടി നേടുന്നതും ഈ വർഷം കാണാൻ സാധിച്ചു. അതിലൊരാളാണ് സഞ്ജു സാംസൺ. വിക്കറ്റ് കീപ്പർ ഗംഭീര പ്രകടനത്തോടെ മിന്നിക്കുന്നതാണ് ഈ വർഷം കാണാനായത്. ടി20യിൽ മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ മറ്റാർക്കും നേടാനാവാത്ത റെക്കോഡാണ് സഞ്ജു നേടിയെടുത്തത്