ചെസിലെ തന്റെ ലോകം തുറന്നിട്ടേയുള്ളൂവെന്നും മാഗ്നസ് കാൾസൻ കൈവരിച്ച നേട്ടങ്ങളാണ് താൻ ലക്ഷ്യമാക്കുന്നതെന്നും കളിക്കുശേഷമുള്ള മാധ്യമസമ്മേളനത്തിൽ ഗുകേഷ് പറഞ്ഞു.‘‘എല്ലാ കളികളിലും കഴിയുന്നത്ര ആക്രമിച്ചു കളിക്കുക എന്നതായിരുന്നു തന്ത്രം. അവസാന നിമിഷം വരെ അതു വിജയിച്ചെന്നു പറയാനാവില്ല. പക്ഷേ ഒരു നിമിഷം, ഒരു ഗെയിം– ആ തന്ത്രത്തിനു തൃപ്തികരമായ ഫലം തന്നു’’– തന്റെ തന്ത്രത്തെക്കുറിച്ച് ഗുകേഷ് വെളിപ്പെടുത്തി.