കോലിയെ ഗോൾഡൻ ഡക്കിനു പുറത്താക്കാൻ ലഭിച്ച അവസരം നഷ്ട്ടമായെങ്കിലും താനെടുത്ത ക്യാച്ചിൽ ഉറച്ചുനിന്ന് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. കോലി നേരിട്ട ആദ്യ പന്തിലാണ് സ്മിത്തിനു ക്യാച്ച് ലഭിച്ചത്. സ്കോട്ട് ബോളണ്ട് എറിഞ്ഞ പന്ത് കോലിയുടെ ബാറ്റിൽ നിന്ന് എഡ്ജ് എടുത്ത് സെക്കൻഡ് സ്ലിപ്പിൽ നിൽക്കുകയായിരുന്ന സ്റ്റീവ് സ്മിത്തിന്റെ കൈകളിലേക്ക് എത്തുകയായിരുന്നു. സ്മിത്തിന്റെ കൈയിൽ തട്ടി തെറിച്ച പന്ത് നിലത്തുകുത്തും മുൻപ് മർനസ് ലബുഷെയ്ൻ കൈപ്പിടിയിലാക്കുകയും ചെയ്തു.