രാജസ്ഥാൻ റോയൽസും നായകൻ സഞ്ജു സാംസണും ഒട്ടും തന്നെ സ്ഥിരതയാർന്ന പ്രകടനം നടത്തുന്നവരല്ലെന്നാണ് കെ ശ്രീകാന്തിന്റെ വിമർശനം. പുതിയ കോച്ചായി രാഹുൽ ദ്രാവിഡ് വന്നിട്ടുണ്ടെങ്കിലും ഇതു കൊണ്ടു വലിയ കാര്യമുണ്ടെന്നു തനിക്കു തോന്നുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജസ്ഥാൻ റോയൽസിന്റെ അടുത്ത സീസണില ടീം അത്ര ഗംഭീരമാണെന്ന അഭിപ്രായമൊന്നും എനിക്കില്ല. ടീം കൊള്ളാമെന്നു മാത്രം പറയാം. റോയൽസിന്റെ ചരിത്രമെടുത്താൽ തുടക്കത്തിൽ നന്നായി കളിച്ച ശേഷം ഒരു ഘട്ടമെത്തിയാൽ അവിടെ തന്നെ നിൽക്കുകയും അതിനു ശേഷം നേരെ താഴേക്കു പതിക്കുകയും ചെയ്യുന്നതാണ് അവരുടെ രീതി