ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്ബരയിൽ ഇന്ത്യ സമ്ബൂർണ തോൽവി വഴങ്ങിയെങ്കിലും വനിതാ ക്രിക്കറ്റ് ചരിത്രത്തിൽ പുതിയ ലോക റെക്കോർഡിട്ട് ഇന്ത്യയുടെ സ്‌മൃതി മന്ദാന. ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ചുറി നേടിയതോടെ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികൾ നേടുന്ന വനിതാ താരമെന്ന റെക്കോർഡാണ് സ്മൃതി സ്വന്തമാക്കിയത്.