വെസ്റ്റ് ഇൻഡീസിനെതിരായ എവേ ടെസ്റ്റ് പരമ്പര 2-0 ന് തൂത്തുവാരിയതിന് പിന്നാലെ, ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത വലിയ വെല്ലുവിളിക്കായി ഒരുങ്ങുന്നു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ കിരീടം നേടിയ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ അടുത്ത ടെസ്റ്റ് എതിരാളികൾ. അടുത്ത മാസം 14 ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ആദ്യ ടെസ്റ്റ് ആരംഭിക്കും. ഈ പരമ്പരയ്ക്കുള്ള സ്ക്വാഡ് പ്രഖ്യാപിക്കുമ്പോൾ ഒരു സൂപ്പർ താരം പുറത്തായിരിക്കുന്നു.