
ഈ സീസണിലെ ഏറ്റവും വലിയ അദ്ഭുതമായി മാറിയിരിക്കുകയാണ് 15 വയസ്സുകാരൻ വൈഭവ് സൂര്യവംശി. സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ മുഹമ്മദ് സിറാജിനെ സിക്സറിന് പറത്തി ടി20 ക്രിക്കറ്റിൽ 100 സിക്സറുകൾ തികയ്ക്കുന്ന ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് വൈഭവ് സ്വന്തമാക്കി. കെയ്റോൺ പൊള്ളാർഡിന്റെ റെക്കോർഡാണ് ഈ കൊച്ചു താരം പഴങ്കഥയാക്കിയത്.