സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് ചേക്കേറാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയാകുന്നു. മുൻ ആർ.സി.ബി. അനലിസ്റ്റ് പ്രസന്നയുടെ ഒരു ട്വീറ്റാണ് ഈ ചർച്ചകൾക്ക് തുടക്കമിട്ടത്. ഇതിനു പിന്നാലെ സഞ്ജുവിലുള്ള തങ്ങളുടെ താൽപ്പര്യം സ്ഥിരീകരിച്ച് സി.എസ്.കെ. ഉദ്യോഗസ്ഥനും രംഗത്തെത്തി. എന്നാൽ ഈ വിഷയത്തിൽ സഞ്ജുവിന്റെ മൗനം അഭ്യൂഹങ്ങൾക്ക് കൂടുതൽ ശക്തി നൽകുന്നു. അടുത്ത ഐപിഎൽ സീസണിന് മുന്നോടിയായി ഈ ട്രേഡ് നടക്കുമോ?