കഴിഞ്ഞ കുറേ സീസണുകളായി ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐപിഎൽ) രാജസ്ഥാൻ റോയൽസിന്റെ നായകനും മുഖ്യ താരവുമാണ് സഞ്ജു സാംസൺ. എന്നാൽ, അടുത്ത സീസണിൽ അദ്ദേഹം ടീം വിടാൻ സാധ്യതയുണ്ടെന്ന വാർത്തകൾ ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചകൾക്ക് വഴിതെളിയിച്ചിരിക്കുകയാണ്. ട്രേഡിങ് വിൻഡോയിലൂടെ തന്നെ വിൽക്കുകയോ റിലീസ് ചെയ്യുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് സഞ്ജു റോയൽസ് മാനേജ്‌മെന്റിനെ സമീപിച്ചതായി അഭ്യൂഹങ്ങളുണ്ട്. ഇതിന് പിന്നിലെ കാരണങ്ങളെക്കുറിച്ചാണ് ഇപ്പോൾ പ്രധാന ചർച്ചകൾ നടക്കുന്നത്.