2025ൽ ഇന്ത്യയെ കാത്തിരിക്കുന്ന ആദ്യത്തെ ഇംഗ്ലണ്ടിനെതിരേയാണ്. മൂന്ന് മത്സരങ്ങളടങ്ങിയ ടി20, ഏകദിന പരമ്ബരകളാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിൽ കളിക്കുന്നത്. ടി20 പരമ്ബരയിൽ ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഉണ്ടാവുമെന്നുറപ്പാണ്. 2024ൽ മൂന്ന് സെഞ്ച്വറികളോടെ ലോക റെക്കോഡ് പ്രകടനമാണ് സഞ്ജു ടി20യിൽ കാഴ്ചവെച്ചത്. ഓപ്പണർ റോളിലേക്കെത്തിയതോടെ സഞ്ജു തന്റെ ഏറ്റവും മികച്ച ഫോമിലേക്കുയർന്നിരിക്കുകയാണ്.