ഇന്ത്യയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ ബഹിഷ്കരിക്കണമെന്ന് പാക് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ട് മുൻ പാക് നായകൻ ഷാഹിദ് അഫ്രീദി. പാകിസ്താനിൽ നടക്കാനിരിക്കുന്ന ചാമ്ബ്യൻസ് ട്രോഫി ടൂർണമെന്റിൽ ഇന്ത്യ പങ്കെടുക്കുന്നില്ലെങ്കിൽ ഐസിസി ടൂർണമെന്റുകൾ ഉൾപ്പടെ ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങൾ ബഹിഷ്‌കരിച്ച് ശക്തമായ നിലപാട് സ്വീകരിക്കണമെന്നാണ് ഷാഹിദ് പിസിബിയോട് ആവശ്യമുന്നയിച്ചത്.