മാർച്ച് മാസത്തിലെ മികച്ച പുരുഷ താരത്തിനുള്ള ഐസിസി പുരസ്‌കാരം ഇന്ത്യയുടെ ശ്രേയസ് അയ്യർക്ക്. ഇന്ത്യയെ ചാംപ്യൻസ് ട്രോഫി കിരീടത്തിലേക്ക് നയിച്ച മികവാണ് താരത്തെ പുരസ്കാരത്തിനു അർഹനാക്കിയത്. ന്യൂസിലൻഡ് താരങ്ങളായ രചിൻ രവീന്ദ്ര ജേക്കബ് ഡഫി എന്നിവരെ പിന്തള്ളിയാണ് ശ്രേയസ് നേട്ടം സ്വന്തമാക്കിയത് മൂവരുമാണ് അന്തിമ പട്ടികയിൽ ഇടം പിടിച്ച താരങ്ങൾ