കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സുമായുള്ള ഐപിഎല്‍ ത്രില്ലറില്‍ പഞ്ചാബ് കിങ്സിനെ വിജയത്തിലേക്കു നയിച്ച ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തുകയാണ് ക്രികറ്റ് ആരാധകരെല്ലാം. ടൂര്‍ണമെന്റ്ിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ ടോട്ടലായ 111 റണ്‍സ് പ്രതിരോധിച്ചു ജയിക്കാന്‍ പഞ്ചാബിനെ സഹായിച്ചത് യഥാർത്ഥത്തിൽ ശ്രേയസിന്റെ മാരക ക്യാപ്റ്റന്സിയാണന്നു നിസംശയം പറയുവാൻ കഴിയും.