
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ പൂജ്യത്തിന് പുറത്തായ വിരാട് കോഹ്‌ലിയുടെ പ്രകടനത്തെ വിലയിരുത്തി ഓസീസ് ഇതിഹാസം മാത്യു ഹെയ്ഡൻ. ബാറ്റിംഗ് മികവിനെ പുകഴ്ത്തുമ്പോഴും, ‘അനാവശ്യ ചിന്തകൾ’ ഒഴിവാക്കി സ്വാഭാവികമായ കളി പുറത്തെടുക്കാനാണ് ഹെയ്ഡന്റെ ഉപദേശം. ലോകകപ്പ് അടുത്തിരിക്കെ കോഹ്‌ലിയുടെ ഫോമിനെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാവുകയാണ്.