Banner Ads

വാഷിംഗ്ടൺ സുന്ദർ ടീമിൽ സൈക്കിളോടിക്കുന്നതോ? രൂക്ഷ വിമർശനവുമായി സദഗോപ്പൻ രമേശ്

ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ വാഷിംഗ്ടൺ സുന്ദറിൻ്റെ പ്രകടനത്തെക്കുറിച്ചും ടീമിലെ അദ്ദേഹത്തിൻ്റെ പരിമിതമായ പങ്കിനെക്കുറിച്ചും തുറന്നടിച്ച് മുൻ ഇന്ത്യൻ ഓപ്പണർ സദഗോപ്പൻ രമേശ്. “എല്ലാ വാഹനങ്ങളും ഓടിക്കാൻ കഴിവുള്ള സുന്ദറിന് ടീം ഒരു സൈക്കിൾ മാത്രമാണ് നൽകിയത്” എന്ന രമേശിൻ്റെ വാക്കുകൾ ടീം മാനേജ്‌മെൻ്റിനുള്ള ശക്തമായ വിമർശനമായി.