ക്രി ക്കറ്റ് ലീഗുകൾ വന്നതോടെ ലോകക്രിക്കറ്റിലെ കളിക്കാർക്ക് ആഗോളമായി അംഗീകാരവും അവസരവും ഒപ്പം സമ്ബത്തും വലിയ രീതിയിൽ കിട്ടാൻ കാരണമായി. കായികലോകത്ത് വൻ സമ്ബാദ്യമുണ്ടാക്കുന്നവരുടെ പട്ടികയിൽ അധികം പിന്നിലല്ലാതെ ക്രിക്കറ്റ് താരങ്ങളുമുള്ളപ്പോൾ കളത്തിൽ നിന്നും പണം വാരുന്ന ഏറ്റവും സമ്‌ബന്നരായ കളിക്കാരിൽ ഇന്ത്യയുടെ ക്ലാസ്സ് ബാറ്റ്സ്മാനും ഇന്ത്യയുടെ മുൻ നായകനുമായ വിരാട്കോഹ്ലി മറ്റു പലരെയും പിന്നിലാക്കുന്നു.