Banner Ads

രോഹിത് ശർമ ഒന്നാം സ്ഥാനത്തേക്കോ ; മികച്ചത് ഗിൽ തന്നെയോ? | IPL | ICC

രോഹിത് ശർമ്മയുടെ ഈ മുന്നേറ്റം ആകസ്മികമായി സംഭവിച്ച ഒന്നല്ല. വെസ്റ്റ് ഇൻഡീസും പാകിസ്ഥാനും തമ്മിൽ നടന്ന ഏകദിന പരമ്പരക്ക് ശേഷമാണ് ഐസിസി പുതിയ റാങ്കിംഗ് പുറത്തുവിട്ടത്. ഈ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ പാകിസ്ഥാൻ നായകൻ ബാബർ അസം പരാജയപ്പെട്ടിരുന്നു. അതുവരെ രണ്ടാമതായിരുന്ന ബാബർ അസമിനെ പിന്തള്ളിയാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. നിലവിൽ 751 പോയിന്റോടെ ബാബർ അസം മൂന്നാം സ്ഥാനത്താണ്. മുൻ ഇന്ത്യൻ നായകൻ വിരാട് കോലി 736 പോയിന്റോടെ നാലാം സ്ഥാനത്തും തുടരുന്നു.