ക്യാപ്റ്റൻ രോഹിത് ശർമയിൽനിന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കുറച്ചുകൂടി മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ വെളിപ്പെടുത്തുകയുണ്ടായി. എപ്പോഴും 25–30 റൺസൊക്കെ നേടി രോഹിത് ശർമയ്ക്കു സന്തോഷത്തോടെ ഇരിക്കാൻ സാധിക്കുന്നുണ്ടോയെന്ന ചോദ്യവും ഗാവസ്കർ ഉന്നയിച്ചു. ‘‘ഓപ്പണറായി ഇറങ്ങുന്ന രോഹിത് ശർമ 25 ഓവർ വരെയെങ്കിലും ക്രീസിൽ തുടരുവൻ കൂടുതൽ ശ്രമിക്കണം.