ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ വിജയ വഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് ടീം ഇപ്പോൾ. തുടര്‍ തോല്‍വികള്‍ക്ക് ശേഷം ആശ്വാസ ജയമാണ് മുംബൈ ഇപ്പോള്‍ നേടിയെടുത്തിരിക്കുന്നതെന്നു പറയാം. ഡല്‍ഹിയെ അവരുടെ തട്ടകത്തില്‍ 12 റണ്‍സിനാണ് മുംബൈ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ അഞ്ച് വിക്കറ്റിന് 205 റണ്‍സെടുത്തു,തുടർന്ന് മറുപടിക്കിറങ്ങിയ ഡല്‍ഹി ഒരോവര്‍ ബാക്കിയാക്കി 193 റണ്‍സിന് ഓള്‍ഔട്ടായി.