കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പായ കേരളം, പുതിയ രഞ്ജി ട്രോഫി സീസണിലെ ആദ്യ മത്സരത്തിന് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ തയ്യാറെടുക്കുന്നു. ഫൈനലിലെ തോൽവിക്ക് ശേഷം കഠിന പരിശീലനം നടത്തിയ ടീം, മുഹമ്മദ് അസറുദ്ദീനെ പുതിയ നായകനാക്കിയത് ഭാവി മുന്നിൽക്കണ്ടാണ്. ജലജ് സക്സേനയുടെ അഭാവം പരിഹരിക്കാൻ ബാബ അപരാജിത്ത്, അങ്കിത് ശർമ്മ എന്നിവരെത്തി. കിരീടം തന്നെയാണ് ലക്ഷ്യം, ഓരോ മത്സരത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും എന്ന് സെലക്ഷൻ കമ്മിറ്റി ചെയർമാൻ പി. പ്രശാന്ത് പറയുന്നു.