ഇംഗ്ലണ്ടിനെതിരേ സമാപിച്ച ടി20 പരമ്ബരയിലെ സ്ഫോടനാത്മക ഇന്നിങ്സുകളിലൂടെ ഈ ഫോർമാറ്റിലെ സ്ഥിരം ഓപ്പണർ സ്ഥാനത്തേക്കും താരം അവകാശവാദമുന്നയിച്ചിരിക്കുകയാണ്. ഈ പരമ്ബരയിൽ റൺവേട്ടയിൽ മുന്നിലെത്തിയതും അഭിഷേകായിരുന്നു. 219.68 എന്ന കണ്ണഞ്ചിക്കുന്ന സ്ട്രൈക്ക് റേറ്റോടെ ഇടംകൈയൻ ബാറ്റർ വാരിക്കൂട്ടിയത് 279 റൺസാണ്. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയുമടക്കമാണിത്.