ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കുവാനായി പോവുകയാണ്. 22ന് നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയാണ് ഉദ്ഘാടന മത്സരത്തില്‍ ആദ്യം നേരിടുക. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസനമാണിത്. എല്ലാ ടീമുകളിലും വലിയ മാറ്റങ്ങളാണ് ഈ പ്രാവിശ്യം സംഭവിച്ചിട്ടുള്ളത്. പല വമ്പന്‍ ടീമുകള്‍ക്കും ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ യഥാർത്ഥത്തിൽ വളരെ നിര്‍ണ്ണായകമാണ്.