എൻടിആറിനുശേഷം ആന്ധ്രക്കാർക്ക് ആവേശമായി മറ്റൊരു ചുരുക്കെഴുത്ത്, എൻകെആർ എന്നതാണ് ആ പേര്. ആന്ധ്രക്കാർ മാത്രമല്ല, ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം ഹൃദയത്തോട് ചേർത്തുവച്ചു കഴിഞ്ഞു എൻകെആർ എന്ന നിതീഷ് കുമാർ റെഡ്ഡിയെ എന്ന് പറയാം. ഓസ്ട്രേ ലിയയ്ക്കെതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഫോളോ ഓണിൽനിന്നു കരകയറ്റി വലിയ പോരാട്ടം കാഴ്ചവച്ച സെഞ്ചുറിയുമായി എൻകെആർ മെൽബണിൽ തലയുയർത്തി നിന്നത്.