ഐപിഎല്ലിന്റെ ഈ സീസണില്‍ തുടക്കം കുറച്ച് പാളിയെങ്കിലും പിന്നീട് ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവായിരുന്നു അഞ്ചു പ്രാവിശ്യം ചാംപ്യന്മാരായ ടീം മുംബൈ ഇന്ത്യന്‍സ്. ആദ്യത്തെ അഞ്ചു മല്‍സരങ്ങളില്‍ മുംബൈ ജയിച്ചിരുന്നത് ഒന്നില്‍ മാത്രമാണ്. ബാക്കിയുള്ള നാലും അവര്‍ പരാജയപെട്ടു. ടൂര്‍ണമെന്റിന്റെ ഒരു ഘട്ടത്തില്‍ പോയിന്റ് പട്ടിയില്‍ ഒമ്പതാം സ്ഥാനമായിരുന്നു മുംബൈക്ക് .പക്ഷെ പിന്നീട് മുംബൈയുടെ വിജയത്തിനാണ് ടൂര്‍ണമെന്റ് സാക്ഷ്യം വഹിച്ചത്. തുടര്‍ച്ചയായി ആറു വിജയങ്ങളുമായി തലപ്പത്തു വരെ ടീം എത്തി . അവസാന കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സായിരുന്നു അവരുടെ വിജയക്കുതിപ്പിനു കുടുതലും ബ്രേക്കിട്ടത്.