ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിനായുള്ള മിനി താരലേലം ഡിസംബറിൽ നടക്കാനൊരുങ്ങുകയാണ്. ഡിസംബർ 13നും 15നും ഇടയിലായിരിക്കും ലേലം നടക്കുകയെന്നാണ് ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നത്. നിലവിലുള്ള ടീമുകളിലെ പോരായ്മകൾ പരിഹരിക്കാനും കിരീട സാധ്യതകൾ വർധിപ്പിക്കാനും ഫ്രാഞ്ചൈസികൾക്ക് ഇതൊരു നിർണായക അവസരമാണ്. മുംബൈ ഇന്ത്യൻസിനും ചെന്നൈ സൂപ്പർ കിങ്സിനും വേണ്ട കളിക്കാർ ആരൊക്കെ, രാജസ്ഥാൻ റോയൽസ് നോട്ടമിടുന്ന താരം ആര്?