ഈ സീസണിലെ ഐപിഎല്ലില്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയിട്ടുള്ള രണ്ടു ടീമുകളായിരുന്നു അഞ്ചു പ്രവിശ്യം ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്സും അതുപോലെ പ്രഥമ സീസണിലെ വിജയികളായ രാജസ്ഥാന് റോയല്‍സും. സിഎസ്കെ ഈ പ്രവിശ്യം ടൂര്‍ണമെന്റില്‍ നിന്നും ആദ്യം തന്നെ പുറത്തായ ടീമെന്ന നാണക്കേട് കുറിച്ചു. അതിനു തൊട്ടുപിന്നാലെ റോയല്‍സും ഒപ്പം ചേർന്നു.റോയല്‍സ് കോച്ച് രാഹുല്‍ ദ്രാവിഡുമായി നായകന് സഞ്ജു സാംസണ് അത്ര നല്ല രസത്തിലല്ലെന്നും സീസണ് കഴിഞ്ഞാല്‍ ടീം വിട്ടേക്കുമെന്നെല്ലാം അഭ്യൂഹങ്ങളും വളരെ ശക്തമായി നിലനില്കുനുണ്ട്.