ഇത് വേറൊരു ഫോര്‍മാറ്റാണ്, വേറെ കളിയാണ്, ക്രിക്കറ്റ് താരങ്ങളെന്ന നിലയില്‍ ഞങ്ങള്‍ പലപ്പോഴും ഉയര്‍ച്ച താഴ്ചകളിലൂടെ കടന്നുപോയിട്ടുണ്ട്. ഞാനും നിരവധി തവണ അത്തരം കാര്യങ്ങള്‍ നേരിട്ടിട്ടുള്ളയാളാണ്. ഓരോ ദിവസും ഓരോ പരമ്ബരയും പുതിയ തുടക്കങ്ങളാണ്. അതുകൊണ്ട് തന്നെ പുതിയ വെല്ലുവിളി ഏറ്റെടുക്കാന്‍ ഞാന്‍ ഒരുക്കമാണ്. മുമ്ബ് എന്ത് സംഭവിച്ചു എന്ന് അധികം ആലോചിക്കേണ്ട കാര്യമില്ല.