കഴിഞ്ഞ 2 പരമ്ബരകളിൽ നിന്നും 3 സെഞ്ച്വറികൾ സ്വന്തമാക്കിയാണ് സഞ്ജു വാർത്തകളിൽ ഇടംപിടിച്ചത്. ഇപ്പോൾ തന്റെ ചില വ്യക്തിപരമായ താല്പര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ തന്റെ സ്വപ്ന പങ്കാളിയെ പറ്റിയാണ് സഞ്ജു പറയുന്നത്. ആരുടെ കൂടെ ബാറ്റ് ചെയ്യാനാണ് താൻ ഏറ്റവുമധികം ഇഷ്‌ടപ്പെടുന്നത് എന്ന് സഞ്ജു മനസ് തുറക്കുകയുണ്ടായി.