
ലോകകപ്പ് ആവേശത്തിന് മുന്നോടിയായി നടന്ന ഗ്ലാമർ പോരാട്ടത്തിൽ ബ്രസീലിനെ 2-1 ന് കീഴടക്കി ഫ്രാൻസ്. കെയ്ലിയൻ എംബാപ്പെയും ഹ്യൂഗോ എഗിറ്റിഗെയും ഫ്രാൻസിനായി ഗോളുകൾ നേടിയപ്പോൾ, ഗ്ലെയ്സൺ ബ്രെമർ ബ്രസീലിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. 55-ാം മിനിറ്റിൽ ഒരാൾ പുറത്തായിട്ടും ബ്രസീലിനെ പ്രതിരോധിക്കാൻ ഫ്രാൻസിനായി. പ്ലേഓഫ് മത്സരങ്ങളിൽ ഇറ്റലി, ഡെന്മാർക്ക്, സ്വീഡൻ തുടങ്ങിയ വമ്പന്മാരും വിജയം കൊയ്തു.