ഇന്ത്യയുടെ പല താരങ്ങള്‍ക്കും നിലനില്‍പ്പിന്റെ പ്രശ്‌നമാണ് ചാമ്ബ്യന്‍സ് ട്രോഫിയെന്ന് പറയാം. ഇതിന് ശേഷം ഇന്ത്യന്‍ ടീമില്‍ വലിയ അഴിച്ചുപണിക്ക് സാധ്യതയുണ്ട്. നായകന്‍ രോഹിത് ശര്‍മക്കും പരിശീലകന്‍ ഗൗതം ഗംഭീറിനും ഇത് അവസാന അവസരമാവുമെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്. ഇരുവര്‍ക്കും ചാമ്ബ്യന്‍സ് ട്രോഫിയിലെ പ്രകടനം നിര്‍ണ്ണായകമാണെന്നിരിക്കെ ബിസിസി ഐയുടെ വൃത്തങ്ങള്‍ രോഹിത്തിന്റെ ഭാവിയെക്കുറിച്ച് നിര്‍ണ്ണായക തീരുമാനമെടുത്തുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്.