
ചെന്നൈ-പഞ്ചാബ് മത്സരത്തിനിടെ അമ്പയറുടെ ബാറ്റ് പരിശോധനയും തുടർന്നുണ്ടായ അബദ്ധവും ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു. യുവതാരം ആയുഷ് മാത്രെയുടെ ബാറ്റ് അളന്നപ്പോൾ ഗേജ് തലതിരിച്ചു പിടിച്ച അമ്പയർക്ക് പറ്റിയ പിഴവ് കണ്ട് ഗാലറിയിൽ ചിരി പടർന്നു. പരിശോധനയ്ക്ക് ശേഷം തകർത്തടിച്ച ആയുഷ് ചേപ്പോക്കിൽ അർദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും സ്വന്തമാക്കി.