
ഇന്ത്യൻ വനിതാ ടീമിന് കന്നി ലോകകപ്പ് കിരീടം നേടിക്കൊടുത്ത ഫൈനലിൽ, പുറത്താക്കപ്പെട്ട ശേഷം ടീമിൽ തിരിച്ചെത്തിയ യുവ ഓപ്പണർ ഷഫാലി വർമ്മയുടെ പ്രകടനം സിനിമാറ്റിക് ആയി. ദക്ഷിണാഫ്രിക്കക്കെതിരെ 87 റൺസുമായി ടോപ്പ് സ്‌കോററായ ഷഫാലി നിർണ്ണായക സമയത്ത് 2 വിക്കറ്റുകളും വീഴ്ത്തി. മോശം ഫോമിൻ്റെ പേരിൽ പുറത്തുപോയ ഷഫാലി, തൻ്റെ പ്രതിഭ തെളിയിച്ച് ഫൈനലിലെ താരമായി മാറിയത് ആരാധകർ ആഘോഷമാക്കുകയാണ്.