ഇന്ത്യൻ ക്രിക്കറ്റ് ടീം പുതു വർഷത്തിലേക്ക് കടക്കവെ വമ്ബൻ പൊളിച്ചെഴുത്തിന് തയ്യാറെടുക്കുകയാണ് ബിസിസി ഐ. T20 ലോകകപ്പ് കിരീടത്തിന് ശേഷം രാഹുൽ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്ന് പടിയിറങ്ങിയിരുന്നു. പകരം ഗൗതം ഗംഭീർ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്കെത്തി. ഗംഭീറിന് കീഴിൽ ഇന്ത്യയുടെ പ്രകടനം ശരാശരി നിലവാരത്തിലുള്ളതാണ്. അതുകൊണ്ടുതന്നെ പരിശീലകസ്ഥാനത്ത് നിന്ന് ഗംഭീറിനെ മാറ്റാനുള്ള സാധ്യതകൾ ഉയർന്നിരിക്കുകയാണ്.മുൻ ഇന്ത്യൻ താരവും നിലവിലെ ദേശീയ ക്രിക്കറ്റ് തലവനുമായ വിവിഎസ് ലക്ഷ്മണെ മുഖ്യ പരിശീലകനാക്കാനുള്ള നീക്കത്തിലാണ് ഇന്ത്യയുള്ളത്. ഇതിനോടകം പരിശീലക റോളിൽ പ്രവർത്തിച്ച് അനുഭവസമ്ബത്തുള്ളവനാണ്.