
പാകിസ്താനെ മൂന്ന് തവണ തോൽപ്പിച്ച് ഏഷ്യ കപ്പ് നേടിയ ഇന്ത്യൻ ടീമിന് ട്രോഫി ലഭിച്ചില്ല. പാക് ക്രിക്കറ്റ് ബോർഡ് മേധാവിയും ACC തലവനുമായ മുഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കില്ലെന്ന ഇന്ത്യൻ ടീമിൻ്റെ നിലപാടാണ് കാരണം. ട്രോഫി ദുബായിൽ പൂട്ടിവച്ചതായി റിപ്പോർട്ട്. ഇതിനിടെ നവംബർ 16-ന് ഖത്തറിൽ നടക്കുന്ന ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസിൽ ഇരു ടീമുകളും വീണ്ടും ഏറ്റുമുട്ടും.