Banner Ads

ദേശീയ കുപ്പായത്തിൽ ബ്ലാസ്റ്റേഴ്‌സ് കരുത്ത്: ആറ് താരങ്ങൾ ഇന്ത്യൻ ടീമിൽ!

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശം പകരുന്ന വാർത്ത! വിവിധ പ്രായവിഭാഗങ്ങളിലായി നടക്കുന്ന അന്താരാഷ്ട്ര മത്സരങ്ങൾക്കുള്ള ഇന്ത്യൻ ദേശീയ ടീമുകളിൽ ആറ് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ ഇടംപിടിച്ചു. സീനിയർ ടീമിനായി ഡാനിഷ് ഫാറൂഖ് ബൂട്ടു കെട്ടുമ്പോൾ, യുവനിരയിൽ അൽ സാബിത്തും അജ്‌സലും ഉൾപ്പെടെയുള്ള പ്രതിഭകൾ മാറ്റുരയ്ക്കും. ബ്ലാസ്റ്റേഴ്‌സിന്റെ അക്കാദമി മികവിന്റെയും പരിശീലന രീതികളുടെയും വിജയമാണിത്.