ശക്തമായ ബാറ്റിങ് ലൈനപ്പുള്ള സണ്‍റൈസഴ്‌സ് ഹൈദരബാദിനെ ഏഴു വിക്കറ്റിനു തുരത്തിയിരിക്കുകയാണ് അവര്‍. കിടു ബാറ്റിങ് ലൈനപ്പുള്ള എസ്‌ആര്‍എച്ചിനെ 19 ഓവറിനുള്ളില്‍ വെറും 163 റണ്‍സിനു എറിഞ്ഞിട്ടാണ് ഡിസി മറ്റു ടീമുകള്‍ക്കു മുന്നറിയിപ്പ് നല്‍കിയത്. കന്നി ഐപിഎല്‍ കിരീടത്തിനായുള്ള കാത്തിരിപ്പ് ഈ സീസണില്‍ അവസാനിപ്പിക്കാനാവുമെന്ന സൂചന കൂടിയാണ് സീസണിന്റെ തുടക്കത്തില്‍ തന്നെ ഡിസി നല്‍കിയിരിക്കുന്നത്.