ചാമ്പ്യൻസ് ട്രോഫി ഫൈനലിന് മുമ്പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്‍റ്നര്‍. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ ന്യൂസിലന്‍ഡിന് കഴഞ്ഞിരുന്നുവെന്നും അതേ പ്രകടനം ആവര്‍ത്തിക്കാനാണ് ന്യൂസിലന്‍ഡ് ഫൈനലിലും ശ്രമികകുകയെന്നും സാന്‍റ്നര്‍ ദക്ഷിണാഫ്രിക്കക്കെതിരായ സെമി ഫൈനല്‍ വിജയത്തിനുശേഷം പറഞ്ഞു.ഫൈനലില്‍ നിര്‍ണായക ടോസ് ജയിക്കാനാണ് ന്യൂസിലന്‍ഡ് ശ്രമിക്കുകയെന്നും അതുവഴി ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാനാവുമെന്നും സാന്‍റ്നര്‍ വ്യക്തമാക്കി.