ഇതോടെ 30 വയസ്സിനുശേഷം ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡ് ഹിറ്റ്മാൻ സ്വന്തമാക്കി. 35 സെഞ്ച്വറികളുള്ള ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുല്‍ക്കറെയാണ് താരം മറികടന്നത്. 30 വയസ്സിനുശേഷം ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന ലോക റെക്കോഡും താരത്തിന്‍റെ പേരിലായി. 22 സെഞ്ച്വറികള്‍. ശ്രീലങ്കൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ തിലകരത്നെ ദില്‍ശൻ, സനത് ജയസൂര്യ (21 സെഞ്ച്വറികള്‍ വീതം) എന്നിവരെയാണ് താരം മറികടന്നത്.