സൂപ്പർതാരം മുഹമ്മദ് സലാഹിന്റെ ഇരട്ടഗോൾ മികവിലാണ് ലിവർപൂൾ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ 30-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിൽ എത്തിച്ചുകൊണ്ട് സലാഹ് ആദ്യ ഗോൾ നേടി. രണ്ടാം പകുതിയിൽ 75-ാം മിനിറ്റിൽ സലാഹ് വീണ്ടും ലക്ഷ്യം കണ്ടു. ഈ സീസണിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് വേണ്ടി സലാഹ് 21 ഗോളുകളാണ് നേടിയിട്ടുള്ളത് ഇംഗ്ലീഷ് പ്രീമിയർ ഏറ്റവും കൂടുതൽ തവണ 20+ ഗോളുകൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാനും സലാഹിന് സാധിച്ചു