
ഓസ്‌ട്രേലിയൻ പര്യടനത്തിലെ രണ്ടാം ഏകദിനത്തിലെ തോൽവിയോടെ ഇന്ത്യയ്ക്ക് പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെ യുവ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിനെതിരെ നിശിത വിമർശനവുമായി മുൻ നായകനും മുഖ്യ സെലക്ടറുമായിരുന്ന കെ. ശ്രീകാന്ത്. അഡ്‌ലെയ്ഡ് ഓവലിൽ നടന്ന മത്സരത്തിൽ ഇന്ത്യയ്ക്ക് 2 വിക്കറ്റിന്റെ പരാജയം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.