
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയിലും ഫോം കണ്ടെത്താനാകാതെ ഉഴറുന്ന ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് മുന്നറിയിപ്പും ഉപദേശവുമായി മുൻ ചീഫ് സെലക്ടർ കൃഷ്ണമാചാരി ശ്രീകാന്ത്. കരിയറിലെ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന ഗില്ലിന് ഇനി ഒന്നും നഷ്ടപ്പെടാനില്ലെന്നും, സമ്മർദ്ദമില്ലാതെ സ്വതന്ത്രനായി കളിക്കണമെന്നും ശ്രീകാന്ത് പറഞ്ഞു. ഓപ്പണിംഗിൽ താളം കണ്ടെത്താൻ ക്രീസിൽ ഗിൽ പാലിക്കേണ്ട തന്ത്രങ്ങളെക്കുറിച്ചും താരം മനസ് തുറക്കുന്നു.