
ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ടി20 ലോകകപ്പിന്റെ ആവേശം വാനോളമുയരുന്നു! ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഇത്തവണത്തെ ടൂർണമെന്റിൽ കിരീടം നിലനിർത്താൻ സൂര്യകുമാർ യാദവും സംഘവും ഇറങ്ങുമ്പോൾ, പ്രവചനവുമായി എത്തിയിരിക്കുകയാണ് ഓസ്ട്രേലിയൻ മുൻ നായകൻ മൈക്കൽ ക്ലാർക്ക്.