ഇന്ത്യൻ ടീമില്‍ വിരാട് കോലിയുടെ ക്യാപ്റ്റന്‍സി കാലഘട്ടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യൻ താരം റോബിന് ഉത്തപ്പ.2011ലെ ഏകദിന ലോകകപ്പിനുശേഷം ക്യാന്‍സര്‍ ബാധിതനാവുകയും പിന്നീട് രോഗത്തെ അതിജീവിച്ച് ഇന്ത്യൻ ടീമില്‍ തിരിച്ചെത്തുകയും ചെയ്ത യുവരാജ് സിംഗിന് ഇന്ത്യൻ ടീമില്‍ മതിയായ അവസരങ്ങള്‍ ലഭിക്കാതിരുന്നതിന് കാരണം ക്യാപ്റ്റനായിരുന്ന വിരാട് കോലിയുടെ കടുംപിടുത്തങ്ങളായിരുന്നുവെന്ന് ഉത്തപ്പ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു .