വിരാട് കോലിയുടെ എംആര്‍എഫുമായി കരാര്‍ എട്ട് വര്‍ഷത്തേക്കാണ് അവസാനമായി ഉണ്ടായിരുന്നത്. 2017ല്‍ ഒപ്പിട്ട കരാര്‍ പ്രകാരം കോലിയുടെ കരാര്‍ ഈ വര്‍ഷം അവസാനിക്കും. ഇതുവരെ കോലി കരാര്‍ പുതുക്കിയിട്ടില്ല. ഇതിനിടെ എംആര്‍എഫ് ഗില്ലുമായി കരാറിലേക്കെത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നു. വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ അടുത്ത ഹീറോയായി വിലയിരുത്തപ്പെടുന്ന താരമാണ് ശുബ്മാന്‍ ഗില്‍. അതുകൊണ്ടുതന്നെ ഇനി ഗില്ലിനെ സ്‌പോണ്‍സര്‍ഷിപ്പ് ചെയ്യാനാണ് എംആര്‍എഫിന്റെ നീക്കം.