ന്യൂസിലാന്‍ഡിനെ കെട്ടുകട്ടിച്ച് ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ മൂന്നാം തവണയും ഇന്ത്യന്‍ ടീം കിരീടം സ്വന്തമാക്കിയിരിക്കുകയാണ്. 2013ല്‍ മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിക്കു കീഴില്‍ ജേതാക്കളായതിനു ശേഷം ആദ്യമായാണ് വീണ്ടുമൊരു കിരീടം അക്കൗണ്ടിലേക്കു ഇന്ത്യ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.