Banner Ads

കേരള ക്രിക്കറ്റ് ലീഗ് ടൂറിസവുമായി കൈകോർക്കുന്നു;

കേരളത്തിൽ ക്രിക്കറ്റിന് പുതുജീവൻ നൽകിയ കേരള ക്രിക്കറ്റ് ലീഗിൻ്റെ (KCL) ആദ്യ സീസൺ വൻ വിജയമായിരുന്നു. ഇതിൻ്റെ ചുവടുപിടിച്ച്, കേരള ക്രിക്കറ്റ് അസോസിയേഷൻ (KCA) ‘ക്രിക്കറ്റ് ടൂറിസം’ എന്ന വിപ്ലവകരമായ പദ്ധതിക്ക് രൂപം നൽകുന്നു. ക്രിക്കറ്റിനെ ടൂറിസം മേഖലയുമായി കോർത്തിണക്കി സംസ്ഥാനത്തിൻ്റെ സാമ്പത്തിക മേഖലയ്ക്ക് കുതിപ്പേകാനാണ് ലക്ഷ്യം. KCL മത്സരങ്ങൾ കാണാനെത്തുന്ന ആയിരക്കണക്കിന് ആരാധകരുടെ യാത്ര, താമസം, ഭക്ഷണം എന്നിവയിലൂടെ പ്രാദേശിക വിപണിക്ക് വലിയ നേട്ടമുണ്ടാകും. ഹോട്ടൽ ഉടമകളുമായി ചേർന്ന് പ്രത്യേക പാക്കേജുകൾ, മറ്റ് വിനോദ പരിപാടികൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. തിരുവനന്തപുരത്തിന് പുറമെ മറ്റ് ജില്ലകളിലേക്കും ലീഗ് മത്സരങ്ങൾ വ്യാപിപ്പിക്കാൻ KCA ഒരുങ്ങുന്നു. ഇത് കേരളത്തെ ക്രിക്കറ്റ് പ്രേമികളുടെ ‘വൺ-സ്റ്റോപ്പ് ഡെസ്റ്റിനേഷൻ’ ആക്കുമെന്ന് KCA പ്രസിഡൻ്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ അഭിപ്രായപ്പെട്ടു. ഈ പദ്ധതി യാഥാർത്ഥ്യമായാൽ, കേരളം ലോക സ്പോർട്സ് ടൂറിസം ഭൂ