ഇന്ത്യക്കെതിരായ നാലാം ടെസ്റ്റിൽ ഗംഭീര തുടക്കമാണ് ഓസ്ട്രേലിയക്ക് ലഭിച്ചിരിക്കുന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഓസീസ് നായകൻ പാറ്റ് കമ്മിൻസിന് പിഴച്ചില്ലെന്ന് പറയാം. 19കാരനായ യുവ ഓപ്പണർ സാം കോൻസ്റ്റാസ് ഇന്ത്യൻ ബൗളർമാരെ തല്ലിപ്പറത്തിയപ്പോൾ ഗംഭീര തുടക്കമാണ് ആതിഥേയർക്ക് ലഭിച്ചത്..