സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ ആവേശപ്പോരാട്ടത്തിൽ കണ്ണൂർ വാരിയേഴ്‌സ് എഫ്സിക്ക് 3-2 ൻ്റെ ആധികാരിക ജയം. **തിരുവനന്തപുരം കൊമ്പൻസിനെ സ്വന്തം തട്ടകത്തിൽ വെച്ച് തോൽപ്പിച്ച കണ്ണൂരിനായി ഷിജിൻ ടി, സെനഗൽ താരം **അബ്ദു കരീം സാമ്പ് എന്നിവർ ഗോളുകൾ നേടി. കൊമ്പൻസിന്റെ ഫെലിപ്പ് ആൽവീസിന്റെ സെൽഫ് ഗോളും കണ്ണൂരിന് തുണയായി. കൊമ്പൻസിനായി ഓട്ടിമാർ ബിസ്‌പൊയും വിഘ്‌നേഷുമാണ് ഗോളുകൾ നേടിയത്. ഇഞ്ചുറി ടൈമിൽ വരെ ആവേശം നീണ്ടുനിന്ന മത്സരം, 4-3-3 ഫോർമേഷനിൽ ഇരു ടീമുകളും ആക്രമണ ഫുട്ബോളിന് പ്രാധാന്യം നൽകിയതിൻ്റെ ഫലമായിരുന്നു. ഒക്ടോബർ 10 ന് കൊമ്പൻസ് അടുത്ത മത്സരത്തിൽ ഫോഴ്സ കൊച്ചി എഫ്സിയെ നേരിടും.