ആദ്യ സീസണിലെ തോൽവിയുടെ വേദന മായ്ക്കാൻ, കണ്ണൂർ വാരിയേഴ്‌സ് എഫ്.സി. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിലേക്ക് ശക്തമായി തിരിച്ചെത്തുന്നു. പയ്യാമ്പലം ബീച്ചിൽ നടന്ന ടീം പ്രഖ്യാപനം കണ്ണൂരിൻ്റെ കായികഭ്രാന്തിൻ്റെ ഉണർവായി. സെലിബ്രിറ്റി പാർട്ണർ ആസിഫ് അലിയും, പ്രമുഖ കമൻ്റേറ്റർ **ഷൈജു ദാമോദരനും ആവേശം പകർന്നു.