Banner Ads

ഐപിഎല്ലിലെ ഇംപാക്ട് പ്ലെയർ നിയമത്തിനെതിരെ അക്സർ പട്ടേൽ; ഓൾറൗണ്ടർമാർ അപ്രസക്തരാകുന്നു!

ഐപിഎല്ലിലെ വിവാദമായ ‘ഇംപാക്ട് പ്ലെയർ’ നിയമത്തിനെതിരെ രൂക്ഷവിമർശനവുമായി ഡൽഹി ക്യാപിറ്റൽസ് നായകൻ അക്സർ പട്ടേൽ. ഓൾറൗണ്ടർമാരുടെ പ്രസക്തി ഈ നിയമം ഇല്ലാതാക്കുന്നുവെന്നും സ്പെഷ്യലിസ്റ്റ് താരങ്ങൾക്ക് മാത്രം മുൻഗണന ലഭിക്കുന്ന സാഹചര്യം ക്രിക്കറ്റിന് ഗുണകരമല്ലെന്നും അക്സർ തുറന്നടിച്ചു. പത്തൊമ്പതാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ക്യാപ്റ്റന്റെ ഈ പ്രസ്താവന വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.